SEARCH


Khandakarnan Theyyam - കണ്ഠാകർണ്ണൻ തെയ്യം

Khandakarnan Theyyam - കണ്ഠാകർണ്ണൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Khandakarnan Theyyam - കണ്ഠാകർണ്ണൻ തെയ്യം

ഭദ്രകാളിയുടെ വസൂരി നക്കിത്തുടച്ച് ഇല്ലായ്മ ചെയ്യാന്‍ മഹേശ്വരന്റെ കണ്ഠത്തിൽ രൂപമെടുത്ത് കർണ്ണത്തിലൂടെ പുറത്തുവന്ന മൂർത്തിയാണ് കണ്ഠകർണൻ. പതിനാറ് കത്തുന്ന പന്തങ്ങളും വളരെ ഉയരമുള്ള മുടിയുമായാണ് ഈ തെയ്യത്തിന്റെ നൃത്തം.

കണ്ഠകർണൻ തെയ്യത്തിന്റെ ഐതീഹ്യം: മഹിഷാസുര വധത്തിനു ശേഷം മഹിഷസുരന്റെ പതനി മനോധരി ശിവനെ തപസ്സു ചെയ്യുകയും,ശിവൻ പാർവ്വതിയുടെ നിർബന്ധത്തിൽ മനോധരിക്ക് മുന്നിൽ പ്രതിഷപെടുകയും ചെയ്തു. കൂടുതൽ സമയം മനോധരിക്ക് മുന്നിൽ നിന്നാൽ കൂടുതൽ വരം ചോദിക്കുമെന്ന് കരുതി ശിവൻ തന്റെ വിയർപ്പ് തുള്ളികൾ മനോധരിക്ക് നല്കുകയും ശീഘ്രം അപ്രത്യഷമാകുകയും ചെയ്തു.തനിക്ക് കിട്ടിയ ഈ വിയർപ്പ് തുള്ളികൾ ഒന്ന് പരീഷിക്കണം എന്ന് കരുതി മനോധര നിൽക്കുമ്പോൾ ഭദ്രകാളി മഹിഷാസുരനെ വധിച്ചു വിജയശ്രീലളിതയായി വരുന്നതാണ് കാണുന്നത്, മനോധര തന്റെ പതിയെ വധിച്ച ഭദ്രകളിയോടുള്ള ദേഷ്യത്തിൽ ശിവൻ നൽകിയ വിയർപ്പ് തുള്ളികൾ കാളിക്ക് നേരെ വർഷിച്ചു.വിയർപ്പ് തുള്ളികൾ പതിഞ്ഞ ഇടങ്ങളിലെല്ലാം വസൂരി കുരുക്കൾ ഉണ്ടായി. ഭദ്രകാളി ക്ഷീണിച്ചു തളർന്നു വീണു. കാര്യം അറിഞ്ഞ ശിവന്റെ രൌദ്രംഭാവത്തിൽ നിന്നു കണ്ഡത്തിൽ പിറന്നു കർണ്ണത്തിലൂടെ ഒരു മൂർത്തി പിറവിയെടുത്തു അതായിരുന്നു കണ്ഠകർണൻ. കണ്ഠകർണൻ നേരെ ഭദ്രകാളിയുടെ അടുത്ത് പോകുകയും ഭദ്രകാളിയെ നക്കി തുടച്ചുകൊണ്ട് വസൂരി മാറ്റാൻ ശ്രമിച്ചു എന്നാൽ ഭദ്രകാളി അത് വിലക്കുകയും അവർ സഹോദരി സഹോദരന്മാർ ആണെന്നും പറയുകയും ചെയ്തു. ഭദ്രകാളിക്ക് മുഖത്തെ വസൂരികുരുക്കൾ അലങ്കാരമായി മാറുകയും ചെയ്തു. പിന്നീട് ഭദ്രകാളി മനോധരയെ വസൂരിമാല എന്ന നാമം നല്കി,തന്റെ സന്തത സഹചാരിയായിക്കി. രോഗങ്ങൾ ദേവകോപമാണെന്ന് സങ്കല്പം പതിവ് പണ്ടുണ്ടായിരുന്നു. വസൂരിമാല രോഗമുണ്ടാക്കുന്നവരാണ്. എന്നാല്‍ കണ്ഠകർണൻ രോഗ ശമനമുണ്ടാക്കുന്നതുമാണ് എന്നാണ് വിശ്വാസം.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848